Sunday, August 21, 2022

Teaching Practice Phase II (15/08/2022 to 19/08/2022)

 15/08/2022

ഇന്ത്യയുടെ എഴുപത്തിയഞ്ചാം അത് സ്വാതന്ത്ര്യ ദിന ആഘോഷം അഞ്ചൽ ഈസ്റ്റിലെ കുട്ടികൾക്കൊപ്പം ആഘോഷിക്കാൻ സാധിച്ചു. B Ed ട്രെയിനികൾ ഒരുമിച്ച് നിന്ന് ആഘോഷത്തിന് ഉള്ള അലങ്കാരപ്പണികൾ തലേദിവസം തന്നെ പൂർത്തിയാക്കി. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ഒട്ടേറെ പരിപാടികൾ സ്കൂളിൽ അരങ്ങേറി. തലേ ദിവസം തന്നെ സോഷ്യൽ സയൻസ് ടീച്ചറുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനക്വിസ് സംഘടിപ്പിച്ചിരുന്നു. സ്വാതന്ത്ര്യ സമര സംഗീതങ്ങളും ഡാൻസും കുട്ടികൾ നടത്തി ഉണ്ടായിരുന്നു.


16/08/2022

 എട്ടാം ക്ലാസിലെ സോഷ്യൽ സയൻസിലെ ഒന്നാം ഭാഗത്തെ 2,3,4 എന്നീ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുകയും Achievement test നടത്തുകയും ചെയ്യ്തു.


17/08/2022

 ടീച്ചിംഗ് പ്രാക്ടീസ് അവസാന ഘട്ടത്തോടെ എടുത്തപ്പോൾ ഞാൻ പഠിപ്പിച്ച കാര്യങ്ങൾ കുട്ടികൾക്ക് എങ്ങനെ മനസ്സിലായി എന്ന് അറിയാൻ വേണ്ടി അവരെക്കൊണ്ട് ഒരു ഫീഡ്ബാക്ക് എഴുതിപ്പിച്ചു. അതിലൂടെ കുട്ടികൾക്ക് എത്രത്തോളം മനസ്സിലായി എന്നും എന്റെ പോരായ്മകളും നല്ല വശങ്ങളും മനസ്സിലാക്കാൻ സാധിച്ചു.


19/08/2022

 കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ടെസ്റ്റ് പേപ്പർ കൊടുക്കുകയും കുട്ടികളുമായി ചോദ്യ ത്തിന്റെ ഉത്തരങ്ങൾ ചർച്ച ചെയ്യാൻ സാധിച്ചു.

 തുടർന്ന് കുട്ടികളോട് അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും അവരോടൊപ്പം സൗഹൃദമായി സംസാരിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തു അവരുടെ ഭാവിക്കുവേണ്ടി നല്ല ആശംസകൾ നേർന്നു പിന്നീട് കഴിഞ്ഞു നടത്തപ്പെട്ട പരീക്ഷകളിൽ ഉന്നത മാർക്ക് കരസ്ഥമാക്കി കുട്ടികളെ സമ്മാനങ്ങൾ നൽകി അനുമോദിച്ചു എട്ടാം ക്ലാസിലെ ക്ലാസ് മുറിയിലേക്ക് ഇന്ത്യൻ ഭൂപടം സമ്മാനമായി നൽകി. കുട്ടികളുമായി ചേർന്ന് ഫോട്ടോ എടുത്തു സ്കൂളിലെ പ്രഥമഅധ്യാപികയ്ക്ക് ഒപ്പം ചേർന്ന് ഫോട്ടോ എടുത്തു.


No comments:

Post a Comment