Friday, July 8, 2022

Teaching practice Phase II (04/07/2022 to 08/07/2022)


Day 1
ടീച്ചിങ്  പ്രാക്ടീസിന്റെ രണ്ടാംഘട്ടം 04/07/2022( Monday ) ൽ ആരംഭിച്ചു. Govt.V H S & H S S Anchal East സ്കൂളിലാണ്  ഞാൻ ടീച്ചിങ് പ്രാക്ടീസിന് പോകുന്നത്. കോവിഡ് ശേഷം ഉള്ള ഈ ടീച്ചിംഗ് പ്രാക്ടീസിൽ കുട്ടികളുടെയും ക്ലാസ്സ്‌റൂമിന്റെയും നിയന്ത്രണം വലിയ ഒരു വെല്ലുവിളി തന്നെയാണ്. 5 മുതൽ +2 വരെ ഞാൻ പഠിച്ച എന്റെ സ്കൂളിലേക്ക് ഒരു അധ്യാപിക വിദ്യാർത്ഥിനിയായി വീണ്ടും പോകാൻ കഴിഞ്ഞതിൽ ദൈവത്തിനോട് നന്ദി.

       VIII. C English medium ക്ലാസ്സിന്റെ സോഷ്യൽ സയൻസ് 1-)0 part ലെ 2 -)0 അദ്ധ്യായം ആയ The river valley civilizations എന്ന പാഠമാണ് ഞാൻ അവരെ പഠിപ്പിക്കുന്നത്. ആദ്യദിനം ഈ പാഠഭാഗം അവതരിപ്പിക്കാൻ കഴിഞ്ഞു. Indus valley civilization ആണ് ആദ്യത്തെ ടോപ്പിക്ക് കഥ രൂപത്തിൽ പാഠഭാഗം തുടങ്ങി. Sir John Marshall, Dayam ram sahni, R D Banerji എന്നീ വ്യക്തികൾക്ക് ഉള്ള പങ്കു അവരുടെ excavations, ഹരപ്പ യിലെ പ്രധാന cities കുട്ടികളെ map, chart KITE VICTERS ചാനൽ, YouTube, Pictures, chart, Marker, duster, pointer തുടങ്ങിയ Teaching - learning ഉറവിടങ്ങൾ ഉപയോഗിച്ചും പിന്നെ collaborative  learning , question answer  explanation തുടങ്ങിയ Teaching - learning strategies ഉം ഉപയോഗിച്ച് ക്ലാസ്സ്‌ എടുത്തു.

Day 2

 The river valley civilizations എന്ന പാഠത്തിലെ 'Features of cities'എന്ന ടോപിക്ക് പഠിപ്പിച്ചു. Harappan നാഗരികതയുടെ സവിശേഷത ആയ
- Town planning
- The Drainage System
-Great bath system
എന്നിവയുടെ സവിശേഷതകൾ  പഠിപ്പിച്ചു. Activity കൾ അവർക്ക് നൽകി കൊണ്ട് അവരെ കൂടെ ഉൾപ്പെടുത്തി Classroom control ചെയ്യാൻ കഴിഞ്ഞു❤️

Day 3

3-)0 ദിവസം 'Granary and Agriculture' എന്ന  topic ആണ് കൈകാര്യം ചെയ്തത്. കുട്ടികളുടെ മുന്നറിവ് പരിശോധിച്ച് പാഠ ഭാഗത്തിലേക്ക് കടന്നു.  Harappan ജനത കൃഷി വശം ഉള്ളവർ ആയിരുന്നു അവർ ഗോതമ്പ് ബാർലി തിന എള്ളു  നെല്ല് പരുത്തി മുതലായവ കൃഷി ചെയ്തു. കളിമൺ രൂപങ്ങളിൽ നിന്നും കിട്ടിയ കലപ്പയും മൃഗങ്ങളുടെ രൂപവും ഇതിനു തെളിവാണ്.  Teaching learning strategies ആയി problems based learning cooperative Brain storming ഉപയോഗിച്ചു. 

Day 4
4-)o ദിവസം 'Trade' എന്ന ഭാഗം പഠിപ്പിച്ചു. 37 കുട്ടികൾ ഉള്ള ക്ലാസ്സിൽ 32 കുട്ടികൾ വന്നാരുന്നോളൂ. മിച്ചം വന്ന ഉത്പന്നങ്ങൾ ഹാരപ്പർ സംഭരിച്ചു വൈകുകയും അതിന്റെ കൃത്യമായ അളവ് തൂക്കങ്ങൾ രേഖപെടുത്തുകയും ചെയ്തു. കടലുവഴി ഉള്ള വാണിജ്യത്തിന് തെളിവുകൾ ലോത്തൽ നിന്നും കണ്ടെത്തിയാതായി പഠിപ്പിച്ചു. അതിനായി picture,internet, SCERT Text book, teacher's  handbook ഉം  reinforcement, brainstorming, note taking രീതികളും ഉപയോഗിച്ചു.

Day 5
'Handicrafts and occupational group' എന്ന ടോപിക് ആണ് 5-)0 ദിവസം പഠിപ്പിച്ചത്. അവരുടെ കരകൗശല കഴിവ് seal, ornaments, clay figure എന്നിവയിൽ നിന്നും കണ്ടെത്താൻ കഴിയും. ഇതുകാണിക്കാനായി picture card ഉപയോഗിച്ചു. Textbook വായിക്കാൻ പ്രേരിപ്പിച്ചു. എല്ലാ ക്ലാസ്സും ആരംഭികുന്നത് മുൻ ക്ലാസ്സിൽ പഠിപ്പിച്ച അവ ചോദ്യം ചോദിച്ചു കൊണ്ടാണ്. 
 



No comments:

Post a Comment